amrithu
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'അമൃത്'ന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന സാമൂഹിക സാമ്പത്തിക സർവേ വെങ്കിടേശ്വര ക്ഷേത്രപരിസരത്ത് പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പ്രമീളാ ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സംസ്ഥാനത്തെ ഒമ്പത് നഗരങ്ങളിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'അമൃതി'ന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന സാമൂഹിക സാമ്പത്തിക സർവേ വെങ്കിടേശ്വര ക്ഷേത്രപരിസരത്ത് പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പ്രമീളാ ശശിധരൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം, കൊല്ലം. ആലപ്പുഴ, എറണാക്കുളം, തൃശൂർ, ഗുരുവായൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളെയാണ് അമൃത് നഗരങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. സുസ്ഥിരവും സുരക്ഷിതവും സുതാര്യവുമായ വികസനം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാലക്കാട് നഗരസഭാ അമൃത് ജി.ഐ.എസ് അധിഷ്ഠിത വികസന രൂപരേഖ തയ്യാറാക്കുന്നതിനാണ് സർവേ നടത്തുന്നത്. വൈസ് ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷനായ പരിപാടിയിൽ നഗരസഭാ സെക്രട്ടറി രഘുരാമൻ, ജില്ലാ ടൗൺ പ്ലാനർ വി.എ ഗോപി, നഗരസഭാ എക്‌സിക്യൂട്ടീവ് എൻജിനീയർ ഡി.മുരളി സംസാരിച്ചു