വടക്കഞ്ചേരി: മംഗലംഡാം മലയോരമേഖലയുടെ വികസനം ലക്ഷ്യംവച്ച് സെൻസേവിയേഴ്‌സ് സെൻട്രൽ സ്‌കൂളും മംഗലംഡാം പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ച 'മന്ന 2019'ന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.

കാർഷിക മേഖല വളരെ അപകടകരമായ അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭവിഹിതത്തിൽ ഒരുപങ്ക് കർഷകർക്കും ലഭിക്കാനുള്ള പദ്ധതി നടപ്പിലാക്കിയാൽ കർഷകർക്ക് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. കെ.ഡി.പ്രസേനൻ എം.എൽ.എ അധ്യക്ഷനായി.

കാർഷിക സംസ്‌കാരം നിലനിർത്തുന്നതിനായി പ്രത്യേക സെമിനാറുകളും, വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവച്ച് വിദ്യാഭ്യാസ സെമിനാറുകളും, ലഹരി ഉൽപന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചും, ട്രാഫിക് ബോധവൽക്കരണം, പാചക വൈദഗ്ത്യം, ശാസ്ത്രീയമായ കൃഷിരീതികൾ എന്നിവയിൽ സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. ഫാദർ ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാദർ രാജു എബ്രഹാം, പി.വി.കൃഷ്ണൻ, ടോംജോർജ്, സന്തോഷ് ഡൊമിനിക്, എം.എം.മാത്യു കാടൻ കാവിൽ, ഡോ. ശുധോധനൻ, ഉണ്ണികൃഷ്ണൻ ചൂരക്കോട്, സുമാവലി മോഹൻദാസ് എന്നിവർ സംസാരിച്ചു. മന്ന 2019 ഇന്ന് സമാപിക്കും.

മംഗലംഡാം മലയോര മഹോത്സം മന്ന 2019ന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കുന്നു