കടമ്പഴിപ്പുറം: ഗ്രാമ പഞ്ചായത്തിലെ പാളമല പട്ടികവർഗ കോളനിയിൽ ഉയിർപ്പ് സാക്ഷരതാ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ പട്ടികവർഗ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഷൈനി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.സുബ്രമണ്യൻ, സി.ഡി.എസ് ചെയർപേഴ്‌സൻ ബാല, എസ്.ടി പ്രൊമോട്ടർ വീരേന്ദ്രൻ, ഊരു മൂപ്പൻ മാധവൻ എന്നിവർ പങ്കെടുത്തു.

കോളനിയിലെ കുടുംബങ്ങൾക്ക് പട്ടികവർഗ വകുപ്പിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. 100 ദിവസംകൊണ്ട് കോളനിയിലെ മുഴുവൻ അംഗങ്ങളെയും നാലാംതരം വിദ്യാഭ്യാസ യോഗ്യതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ഉയിർപ്പ് എന്ന പേരിലുള്ള സാക്ഷരതാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ചിത്രം: പട്ടിക വർഗ വകുപ്പിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി ഊരു മൂപ്പൻ മാധവന് നല്കുന്നു