കടമ്പഴിപ്പുറം: പ്രായമായ അമ്മയും മകനും വിഷംകഴിച്ച് അത്മഹത്യചെയ്തു. വേട്ടേക്കര കിഴക്കേതിൽ വീട്ടിൽ പരേതനായ ശിവശങ്കരന്റെ ഭാര്യ തങ്കമണി അമ്മ (രുഗ്മിണിയമ്മ - 70), മകൻ വിജയൻ (49) നെയുമാണ് വീടിനുള്ളിൽ വിഷംകഴിച്ചു മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. മദ്യത്തിൽ വിഷം കലർത്തിയാണ് കഴിച്ചതെന്ന് സംശയിക്കുന്നു. തങ്കമണി അമ്മയെ വീടിനുള്ളിൽ ഡൈനിംഗ് ഹാളിലും, വിജയനെ തൊട്ടടുത്ത മുറിയിലെ സോഫയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടത്. കുടുംബ വഴക്കിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്തിയ അയൽവാസിയാണ് മൃതദേഹങ്ങൾ കണ്ടത്. ചെർപ്പുള്ളശ്ശേരി സി.ഐ മനോഹരൻ, എസ്.ഐ, ശ്രീകൃഷ്ണപുരം എ.എസ്.ഐ എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയലേക്ക് കൊണ്ടുപോയി.

വിജയന്റെ ഭാര്യ: ലക്ഷ്മി ദേവി. മക്കൾ: അനില, ആനന്ദ്. മരുമകൻ: രാജേഷ്.