veli
നെല്ലിയാമ്പതി ചുരംപാതയിൽ കുണ്ടറച്ചോലയിൽ വനംവകുപ്പ് കെട്ടിയ വേലി.

നെല്ലിയാമ്പതി: അവധി ദിവസങ്ങളിലുൾപ്പെടെ എത്തുന്ന സഞ്ചാരികൾ കാടിനകത്തേക്ക് കയറുന്നത് പതിവായപ്പോൾ മുന്നറിയിപ്പുമായി വനംവകുപ്പ്. ഉരുൾപൊട്ടിയ ഭാഗങ്ങളിലുൾപ്പെടെ സഞ്ചാരികൾ കയറുന്നത് തടയാനായി കുണ്ടറച്ചോലയിൽ മുള്ളുവേലി കെട്ടിയാണ് വനം വകുപ്പ് മുൻകരുതലെടുത്തത്.

ഈ ഭാഗത്തെത്തുന്ന സഞ്ചാരികൾ ഉരുൾ പൊട്ടിയൊഴുകിയ ഭാഗത്തുകൂടി കാടിനകത്തേക്ക് കയറുന്നതും പാറക്കെട്ടുകളിൽ നിന്ന് അപകടകരമായ രീതിയിൽ സെൽഫി എടുക്കുന്നതും പതിവായിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ചെങ്കുത്തായ പാറയിലൂടെ മുകളിലേക്ക് കയറുന്നത്. വേലികെട്ടിയതിന് പുറമേ മുന്നറിയിപ്പ് സൂചികയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.