ആലത്തൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകുന്നതിനോട് യോജിപ്പില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഭാരവാഹികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല. ബി.ഡി.ജെ.എസ് യോഗത്തിന്റെ പോഷക സംഘടനയല്ല.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ നിന്ന് ഇനിയുണ്ടാകുന്ന വിധി അംഗീകരിക്കാൻ എല്ലാ കക്ഷികളും തയ്യാറാകണം. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡടക്കം എല്ലാവരും നിലപാട് മാറ്റിയവരാണ്. ബി.ജെ.പിയും കോൺഗ്രസും കോടതി വിധി അംഗീകരിക്കുന്നുവെന്ന് ആദ്യം പറഞ്ഞ ശേഷം പിന്നീട് മലക്കം മറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.