ഒറ്റപ്പാലം: ആചാരപരമായ ചടങ്ങുകളോടെയും ആവേശമുയർത്തിയും പാലപ്പുറം ചിനക്കത്തൂർ പൂരത്തിന് കൊടിയേറി. കഴിഞ്ഞ ദിവസം രാത്രി 11നാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. 19ന് മകം നാളിലാണ് ഏഴ് ദേശങ്ങൾ ആലോഷിക്കുന്ന പൂരം. പൂരത്തിന് മുന്നോടിയായി 18ന് കുമ്മാട്ടിയും 17ന് പൂരത്താലപ്പൊലിയും അരങ്ങേറും.
17 ദിവസമായി നടന്നുവരുന്ന തോൽപ്പാവക്കൂത്തിന് പൂരം കൊടിയേറ്റത്തോടെ സമാപനമായി. പത്തുനാൾ ദേശങ്ങളിൽ പറയെടുപ്പ് നടക്കും. ഒറ്റപ്പാലം, മീറ്റ്‌ന, പാലപ്പുറം, വടക്കുമംഗലം, തെക്ക് മംഗലം, പല്ലാർ മംഗലം, എറക്കോട്ടിരി എന്നിങ്ങനെ ഏഴ് ദേശങ്ങൾ ചേർന്നാണ് ചിനക്കത്തൂർ പൂരം ആഘോഷിക്കുക. പൂരത്തിന് മുന്നോടിയായി പത്തുനാൾ കാവ് പറമ്പിലും തട്ടക ദേശങ്ങളിലും കലാപരിപാടികൾ അരങ്ങേറും.