പാലക്കാട്: പത്മനാഭസ്വാമി ക്ഷേത്രത്തിലും കവടിയാർ കൊട്ടാരത്തിലും നൃത്തം അവതരിപ്പിക്കണമെന്നത് ഏറെക്കാലമായുള്ള വലിയ ആഗ്രഹമാണെന്ന് നടി ശോഭന. പാലക്കാട് നൃത്തപരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു അവർ. തന്റെ ആഗ്രഹം സാധിക്കുമോ എന്നറിയില്ല. ഐതിഹ്യങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളെ നൃത്തത്തിൽ അവതരിപ്പിക്കുന്ന രീതി തുടരും.

സിനിമയിലെയും നൃത്തരംഗത്തെയും അനുഭവങ്ങളെ കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത വർഷം പുസ്തകം വായനക്കാരിലെത്തും. അതിനായി മാനസികമായി തയ്യാറെടുക്കുകയാണ്. പെൻഗ്വിൻ പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കുക. നൃത്തവുമായി ബന്ധപ്പെട്ട് ട്രാൻസ് എന്ന പേരിൽ ഡോക്യുമെന്ററി വൈകാതെ നിർമ്മിക്കുമെന്നും അവർ പറഞ്ഞു.