കൊല്ലങ്കോട്: നാടകത്തിലൂടെ പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകികയാണ് ഒരുപറ്റം വിദ്യാർത്ഥികൾ. മുതലമട കാമ്പ്രത്തു ചള്ളയിൽ ആശ്രയം റൂറൽ ഡെവലെപ്‌മെന്റ് സൊസൈറ്റിയിലെ അംഗങ്ങളും പ്രദേശത്തെ മന്തോപ്പിലെ കീടനാശിനികളുടെ ദുരന്തങ്ങൾ പഠിക്കാൻ വന്ന കോഴിക്കോട് ലിസ കേളേജ് വിദ്യാർത്ഥികളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ആശ്രയം കേളേജ് പ്രിൻസിപ്പൽ ഓനൂർ പള്ളം രാജൻ ഉദ്ഘാടനം ചെയ്തു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യൻ കോ - ഓർഡിനേറ്റർ എസ്.ഗുരുവായൂരപ്പൻ ക്ലാസെടുത്തു.
ആശ്രയം ടീം പ്രവർത്തകരായ സിബി.ടി.ജെ, പ്രദീപ് കരിപ്പോട്, പ്രഹ്ലാദൻ ചേരാമംഗലം, അഭിലാഷ്.എ, സജീവ്.കെ, വിദ്യാർത്ഥികളായ ആഷാ ജോർജ്, അർച്ചന അഗസ്റ്റിൻ, മാറിയ.പി, മീനുമോൾ.കെ.യു, ഫിദ ഫാത്തിമ.കെ.കെ എന്നിവർ നേതൃത്വം നൽകി. കൊല്ലങ്കോട്, കരിംകുളം, വിത്തനശ്ശേരി, നെമ്മാറ എന്നിവടങ്ങളിലും പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകർ അറിയിച്ചു.
ചിത്രം. കീടനാശിനി ഉപയോഗത്തിന്റെ പരിണിതഫലങ്ങളെ കുറിച്ച് ആശ്രയം ടീമിന്റെ നേതൃത്വത്തിൽ കാമ്പ്രത്തു ചള്ളയിൽ നടന്ന തെരുവുനാടകം