പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ യോഗ്യത മാത്രമാണ് മാനദണ്ഡമായി കാണുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും നേതാക്കളും മൂന്ന് സീറ്റ് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അഞ്ചും കെ.എസ്.യു മൂന്നും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പോഷക സംഘടനകൾ ആവശ്യപ്പെട്ട സീറ്റ് നൽകിയാൽ കോൺഗ്രസിന് മത്സരിക്കാൻ സീറ്റൊന്നുമുണ്ടാവില്ലെന്ന സ്ഥിതിയാണ്.

പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കെതിരെയുള്ള നീക്കം അറിഞ്ഞിട്ടില്ല. ഡി.സി.സിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കെ.പി.സി.സിക്ക് നൽകണം. അല്ലാതെ പുറത്തുപറയുന്നത് അച്ചടക്ക ലംഘനമാണ്. തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി യാതൊരു ധാരണയ്ക്കും കോൺഗ്രസില്ല. മറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണ്.