പാലക്കാട്: ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കാൻ തൊഴിൽ വകുപ്പ് ഭവനം ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ 8.5 കോടി ചെലവിൽ നിർമ്മിച്ച അപ്നാഘർ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നരത്തിലും പരിസരത്തുമായി ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി കുറഞ്ഞനിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് തൊഴിൽ വകുപ്പ് കഞ്ചിക്കോട് കിൻഫ്ര ഐ.ഐ.ടി.പി പാർക്കിൽ 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഹോസ്റ്റൽ നിർമ്മിച്ചത്. 44000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്ന് ബ്ലോക്കുകളിലായി നാല് നിലയുള്ളതാണ് കെട്ടിടം. ഒരു മുറിയിൽ 10 പേർക്ക് വീതം കഴിയാവുന്ന 62 മുറികളിലായി 620 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. നാല് നിലകളിലായി 32 അടുക്കള, ഏട്ട് ഊണുമുറി, 96 ശുചിമുറികൾ, പ്രത്യേക യുറിനൽസ്, കുളിക്കാൻ സൗകര്യങ്ങൾ, ബാത്ത് ഷവർ, വസ്ത്രം അലക്കാനും ഉണക്കാനും സൗകര്യം, വിശ്രമ സ്ഥലങ്ങളോടൊപ്പം 24 മണിക്കൂർ പ്രവർത്തിക്കുന്ന സെകൂരിറ്റി സംവിധാനവും അപ്നാഘറിൽ ഒരുക്കിയിട്ടുണ്ട്.