കൊല്ലങ്കോട്: മകര കൊയ്ത്ത് പൂർണമായും കഴിഞ്ഞിട്ടില്ലെങ്കിലും ചെമ്മരിയാട്ടിൻ കൂട്ടം എത്തിത്തുടങ്ങി. തമിഴ്‌നാട്ടിലെ പഴനിക്ക് സമീപം കൊടൈക്കനാൽ റോഡിൽ നിന്നുള്ള സംഘമാണ് ചെമ്മരി ആടുകളുമായി വടവന്നൂരിൽ തമ്പടിച്ചിരിക്കുന്നത്.
രാവിലെ തീറ്റയ്ക്കായി പല സ്ഥലങ്ങളിൽ കൊണ്ടുപോകും. രാത്രിയാകുന്നതോടെ കർഷകരുടെ പാടങ്ങളിലാണ് വിശ്രമിക്കാൻ കിടത്തുക. ആടുകളുടെ കാഷ്ടവും മൂത്രവും പോഷക സമൃദ്ധമായതിനാൽ കർഷകർ ആട്ടിൽ കൂട്ടവുമായി എത്തുന്നവർക്ക് നിശ്ചിത പണം നൽകും. രാസവളങ്ങളേക്കാൾ ജൈവ സമ്പുഷ്ടമായ വളം ലഭിക്കാൻ വേണ്ടി മകര കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങൾ ഉഴുതുമറിച്ച് ആട്ടിൻ കൂട്ടവുമായി വരുന്നവരെ നെൽകർഷകർ കാത്തിരിക്കുക പതിവാണ്.
കൊയ്തൊഴിഞ്ഞ വടവന്നൂരിലെ പാടശേഖരങ്ങളിലെത്തിയ ചെമ്മരിയാടുകൾ