കൊല്ലങ്കോട്: പാതയോരങ്ങളിൽ ഫ്ളക്സ് വയ്ക്കുന്നത് കോടതി നിരോധനം ഏർപ്പെടുത്തിയിട്ടും നിയമം മറികടന്ന് കൂറ്റൻ ഫ്ളക്സുകൾ ഉയരുന്നു. സംഭവത്തിൽ നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ. കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലാണ് ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് കൂറ്റൻ ഫ്ളക്സുകൾ ഉയരുന്നത്.
നിരോധനം മറികടന്ന് സ്ഥാപിച്ച ഫ്ളക്സുകൾ പരിപാടികൾ കഴിഞ്ഞിട്ടും എടുത്തുമാറ്റാത്ത നിലയിലാണ്. ഇത്തരത്തിൽ നിയമം ലംഘിച്ച് ഫ്ളക്സുകൾ സ്ഥാപിക്കുന്നതിനെതിരെ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്. സംഭവത്തിൽ നടപടി എടുത്തില്ലെങ്കിൽ സെക്രട്ടറിക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.