temble
കടമ്പഴിപ്പുറം പുലാപ്പറ്റ ചെറുനാലശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങൾക്ക് കൊടിയേറിയപ്പോൾ.

കടമ്പഴിപ്പുറം: പുലാപ്പറ്റ ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂരം കൊടിയേറി. 21ന് വലിയാറാട്ട് കാളവേലയും 22ന് പൂരവും ആഘോഷിക്കും. പൂരം വരെ ദിവസേന രാത്രി തോൽപ്പാവക്കൂത്ത് നടക്കും.

ഇന്ന് രാത്രി ഏഴിന് കലാസന്ധ്യ, നാളെ നൃത്തകലാസന്ധ്യ, 18ന് നൃത്തനൃത്യങ്ങൾ, 19ന് ഭക്തിഗാനസുധ, കളംപൂജ എന്നിവയുണ്ടാകും. 20ന് ചെറിയാറാട്ട് ദിവസം രാത്രി നാടൻപാട്ട്, ഇരട്ട തായമ്പക, 21ന് വലിയാറാട്ട് ദിവസം വൈകിട്ട് കാഴ്ചശീവേലി, തായമ്പക, കാളവേല, 22ന് ഉച്ചക്ക് ആൽത്തറ മേളം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും.