കൊല്ലങ്കോട്: പ്രധാനാദ്ധ്യാപികയുടെ ഇൻചാർജുണ്ടായിരുന്ന ബി.ഗീതയെ കൈയേറ്റം ചെയ്ത സംഭവത്തിൽ മുതലമട എം.പുതൂർ എൽ.പി സ്കൂൾ മാനേജർ ടി.ഒ.ഭാസ്കരനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായ ടി.എസ്.സജി ലീവ് എടുത്തതിനെ തുടർന്ന് സീനിയറായ ഗീതയ്ക്കായിരുന്നു ഇൻചാർജ്ജ്. സ്കൂൾ മാനേജറുടെ ഭാര്യയ്ക്ക് ഇൻചാർജ് കൊടുക്കാത്തതിനെ തുടർന്നുണ്ടായ തകർത്തിനൊടുവിലാണ് അദ്ധ്യാപികയ്ക്ക് നേരെ കൈയേറ്റമുണ്ടായത്. മാനേജർ ഭാസ്കരൻ വൈകീട്ട് അദ്ധ്യാപികയിൽ നിന്നും താക്കോൽ ബലം പ്രയോഗിച്ച് വാങ്ങാൻ ശ്രമിച്ചതായും പിടിവലിയിൽ ഗീതയുടെ വലതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇവർ നെന്മാറ ഗവ. ആശുപത്രിൽ ചികിത്സ തേടി.

ആശുപത്രിയിൽ ചികിത്സിലിലുള്ള ഗീതയിൽ നിന്നും മൊഴിയെടുത്ത കൊല്ലങ്കോട് പൊലീസ് സ്കൂൾ മാനേജർക്കെതിരെ സ്ത്രീകൾക്കെതിരായ അതിക്രമത്തിന് കേസെടുത്തു.ഐ.പി.സി 341, 323 , 354 A(ii) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.