പാലക്കാട്: ബി.ജെ.പിയും സംഘപരിവാർ സംഘടനകളും നടത്തിവരുന്ന നുണ പ്രചാരണങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇടതുപക്ഷത്തിന്റെ സ്വാധീനം വോട്ടർമാർ തിരിച്ചറിയുമെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി.രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ പാർലിമെന്റ് മണ്ഡലം കൺവെൻഷൻ പാലക്കാട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നുണ പ്രചാരണങ്ങളെ ജനങ്ങൾ തികഞ്ഞ അവഗണനയോടെ തള്ളിക്കളഞ്ഞതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ വോട്ടർപട്ടിക പരിശോധിച്ച് പേരില്ലാത്തവരുടെയും വിട്ടുപോയവരുടെയും പുതിയ വോട്ടർമാരെയും ചേർക്കുന്ന കാര്യത്തിൽ പാർട്ടി പ്രവർത്തകർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സി.പി.ഐ പാർലമെന്റ് മണ്ഡലം കൺവൻഷനിൽ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌രാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സി അംഗം വി.ചാമുണ്ണി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയൻകുനിശ്ശേരി, ജോസ് ബേബി, കെ.മല്ലിക, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.സി.ജയപാലൻ, മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, ജില്ലാ എക്‌സി അംഗങ്ങളായ കെ.കൃഷ്ണൻകുട്ടി, ടി.സിദ്ധാർഥൻ, എ.എസ്.ശിവദാസ്, സുമലതാ മോഹൻദാസ്, ഒ.കെ.സെയ്തലവി എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ : സി.പി.ഐ പാർലിമെന്റ് മണ്ഡലം കൺവൻഷൻ പാലക്കാട് ടൗൺഹാളിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു