കൊല്ലങ്കോട്: മോഷ്ടിച്ച ആഡംബര ബൈക്കുമായി യുവാവ് പിടിയിൽ. കൊല്ലങ്കോട് പാവടി സ്വദേശി റഫീഖ് (21)ആണ് പിടിയിലാത്. നഗരത്തിലും സമീപ പ്രദേശങ്ങളിലും അടുത്തകാലത്ത് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് പൊലീസ് നടത്തിവന്ന അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്.
തമിഴ്നാട് ഭാഗങ്ങളിൽ നിന്നുമാണ് ഇയാൾ ആഡംബര ബൈക്കുകൾ മോഷിടിക്കുന്നത്. മോഷ്ടിച്ച ബൈക്കുകളുമായ് കേരളത്തിൽ എത്തുന്ന പ്രതി വാഹനം അവശ്യമുള്ളവർക്ക് നമ്പർപ്ലേറ്റ് മാറ്റി മറിച്ച് വിൽക്കും. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട പ്രതി ആഡംബര ജീവിതം നയിക്കുവാനാണ് മോഷണം ആരംഭിച്ചത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കൊല്ലങ്കോട് ഇൻസ്‌പെക്ടർ കെ.പി.ബെന്നി, സബ് ഇൻസ്‌പെക്ടർ കെ.വി.സുധീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ ജിജോ, ആലത്തൂർ ഡി.വൈ.എസ്.പിയുടെ ക്രൈം. സ്‌ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്,
റഹിം മുത്തു, സന്ദീപ്, സൂരജ് ബാബു, ദിലീപ് എന്നിവരാണ് വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്ക് കണ്ടെത്തി പ്രതിയെ പിടികൂടിയത്.