kseb
മണ്ണാർക്കാട് ബസ് സ്റ്റാന്റ് കെട്ടിടത്തിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നു.

മണ്ണാർക്കാട്: ബസ് സ്റ്റാന്റ് കെട്ടിടത്തിലെ 28 വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുത കണക്ഷൻ വിച്ഛേദിച്ചു. നഗരസഭാ ഭരണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി എന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കടമുറികൾ ഒഴിവാക്കി തരണമെന്ന് കഴിഞ്ഞ മാസം നഗരസഭ സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ സ്ഥാപന ഉടമകൾ നിയമ നടപടികൾക്ക് ഒരുങ്ങുന്നതിനിടയിലാണ് വൈദ്യുത കണക്ഷൻ വിഛേദിച്ചത്. എന്നാൽ വ്യക്തിപരമായി കോടതിയിൽ പോയി സ്റ്റേ നേടിയെടുത്ത ഇതേ കെട്ടിടത്തിലെ ഒരു സ്ഥാപനത്തിലെ കണക്ഷൻ വിഛേദിച്ചിട്ടില്ല.

കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നത് തെറ്റായ വാദമാണെന്നും ഭരണ സമിതിയിലെ ചിലരുടെ വ്യക്തി താല്പര്യമാണ് നീക്കത്തിന് പിന്നിലെന്നും വ്യാപാരികൾ ആരോപിച്ചു.

മണ്ണാർക്കാട് ബസ് സ്റ്റാന്റ് കെട്ടിടത്തിലെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി ജീവനക്കാർ വിച്ഛേദിക്കുന്നു