kodikkunnil-suresh

കൊഴിഞ്ഞാമ്പാറ: ചോരകുടിച്ച് മതിവരാത്ത ഡ്രാക്കുളമാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ നയിക്കുന്ന 'ജയ് ഹോ' പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ഗ്രാമങ്ങളിൽ വളർത്തിയെടുക്കുന്ന ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗപ്പെടുത്തി നാട്ടിൽ അരുംകൊല നടത്തുകയാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.