വടക്കഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ചുമട്ടുതൊഴിലാളിയായ യുവാവിനെ മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി മാപ്പിളപ്പൊറ്റ സ്വദേശി വിനേഷ് (22) നെയാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പോസ്‌കോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒരാഴ്ച മുമ്പ് പെൺകുട്ടിയെ തമിഴ്‌നാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ തട്ടികൊണ്ട് പോയി രഹസ്യമായി പാർപ്പിച്ച് പീഡിപ്പിച്ചിരുന്നു. അവിടെ പഠിക്കാൻ പോയ പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മേട്ടുപ്പാളയത്തെ വാടക വീട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവർ ഒളിവിലാണ്. ഈ കേസിന്റെ മൊഴി എടുക്കുന്നതിനിടെയാണ് കഴിഞ്ഞ ജൂലൈയിൽ വിനേഷ് പീഡിപ്പിച്ച വിവരം പെൺകുട്ടി പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.