students
ശബ്ദ കലാകാരൻ മിഖായേൽ നോർത്തേൺ വിദ്യാർത്ഥികളോടൊപ്പം.

ചെർപ്പുളശ്ശേരി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സമാധാനത്തിന്റെ മതിൽ കാണാൻ അമേരിക്കയിൽ നിന്നുള്ള ലോകപ്രശസ്ത ശബ്ദ കലാകാരൻ മിഖായേൽ നോർത്തേൺ ചെർപ്പുളശേരിയിലെത്തി. മതിലിന്റെ ശില്പി സുരേഷ് കെ.നായരുടെ സുഹൃത്ത് കൂടിയാണ് മിഖായേൽ. അത്ഭുതമുളവാക്കുന്ന സൃഷ്ടിയാണ് മതിലെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ ജോസ്, പ്രധാനദ്ധ്യാപിക ഉഷ രത്‌നം, അരുൺ, സംസ്‌കൃതി പ്രവർത്തകരായ രാജേഷ് അടക്കാ പുത്തൂർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. മതിൽ കണ്ടശേഷം ശബ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അറിവും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു.