ശ്രീകൃഷ്ണപുരം: പൂക്കോട്ട്കാളികാവ് ഭഗവതി ക്ഷേത്രത്തിൽ പൂരാഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും. രാവിലെ അഞ്ചിന് ഗണപതി ഹോമം, വൈകീട്ട് മൂന്നിന് തായമ്പക തുടർന്ന് കേളി, പറ്റ്, മേളം, രാത്രി ഏഴിന് കളംപാട്ട് കൂറയിടൽ, എട്ടിന് ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ ചടങ്ങുകൾ നടക്കും. തുടർന്ന് കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർകൂത്ത് അരങ്ങേറും.

മാർച്ച് 7ന് വലിയാറാട്ടും 8ന് പൂരവും ആഘോഷിക്കും. ക്ഷേത്ര പരിസരത്ത് ഉയർന്ന ശബ്ദമുള്ള വാദ്യങ്ങൾ നിരോധിച്ചതായും വനംവകുപ്പ് നിർദ്ദേശമനുസരിച്ചു ക്ഷേത്ര സന്നിദ്ധിയിൽ ഒരേ സമയം ഒരു ആന പൂരം മാത്രമേ അണിനിരക്കാൻ അനുവദിക്കുകയുള്ളുവെന്നും ഭാരവാഹികളായ ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.