അലനല്ലൂർ: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിൽ മാനേജ്‌മെന്റ്, പൂർവ വിദ്യാർത്ഥികൾ, അരിയൂർ സഹകരണ ബാങ്ക്, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ എ.പി.ജെ അബ്ദുൽ കലാമിന്റെ നാമധേയത്തിൽ നവീകരിച്ച ലൈബ്രറിയുടെയും വായനാമുറിയുടെയും സമർപ്പണവും ലോക മാതൃഭാഷാ ദിനാചരണവും നടത്തി. സാഹിത്യകാരൻ ടി.ആർ.തിരുവഴാംകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബാവ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ.മോഹനൻ, അരിയൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഉമ്മർ മനച്ചിതൊടി, ഗ്രന്ഥശാലാ പ്രവർത്തകരായ എം.ചന്ദ്രദാസൻ, വി.സുരേഷ്, അരിയൂർ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.