വടക്കഞ്ചേരി: മഞ്ഞപ്ര പി.കെ.ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം ക്ലാസിൽ പഠിക്കുന്ന ദേവികയെയും എട്ടാം ക്ലാസിലെ ശ്രീജയെയും തേടി കൂട്ടുകാർ വീട്ടുമുറ്റത്തെത്തി. സമ്മാനങ്ങളുമായി കൂട്ടുകാരെത്തിയതോടെ ഇരുവരും മതിമറന്ന് പുഞ്ചിരിച്ചു.

സ്‌കൂളിൽ ചേർത്തിട്ടുണ്ടെങ്കിലും സെറിബ്രൽ പാൾസി ബാധിച്ചു കിടപ്പിലായ ദേവികയ്ക്കും മാനസിക വൈകല്യം ബാധിച്ച ശ്രീജയ്ക്കും ഇതുവരെ സ്‌കൂളിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇരുവരുടെയും വീടുകളിലും വിദ്യാർത്ഥികളും അധ്യാപകരും ക്ലാസ് മുറി ഒരുക്കി പാട്ടും നൃത്തവും കളികളുമായി ദിവസം ചെലവഴിച്ചു. കളിയാരവങ്ങൾക്കിടയിൽ ദേവികയ്ക്ക് സങ്കടം സഹിക്കാൻ കഴിയാതെ കണ്ണീരണിഞ്ഞു. ചങ്ങാതിക്കൂട്ടം പി.കെ.ബിജു എം.പി ഉദ്ഘാടനം ചെയ്തു. കണ്ണമ്പ്ര പഞ്ചായത് പ്രസിഡന്റ് ഡി.രജിമോൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം സുലോചന, പഞ്ചായത്തംഗം എം.ചെന്താമരാക്ഷൻ, പ്രധാനാധ്യാപകൻ ജോണി മാത്യു, ബി.ആർ.സി.സ്‌പെഷ്യൽ എഡ്യൂക്കേറ്റർ അബൂബക്കർ ബിൻയാമീൻ, എസ്.രേഷ്മ, എ.സി.വിമല, എം ശിവദാസ് എന്നിവർ സംസാരിച്ചു.

ചിത്രം മഞ്ഞപ്ര പി.കെ.ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങാതിക്കൂട്ടത്തിന്റെ സമ്മാനം പി.കെ.ബിജു. എം.പി ദേവികയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു