പാലക്കാട്: 20 ലോക്‌സഭാ മണ്ഡലങ്ങളെ നാലു മേഖലകളാക്കി തിരിച്ച് ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മാർച്ച് 5 മുതൽ പത്തുവരെ പരിവർത്തന യാത്ര നടത്താൻ ഇന്നലെ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനമായി.
കേരളവും മോദിയോടൊപ്പം, വീണ്ടും വേണം മോദി ഭരണം എന്ന മുദ്രാവാക്യമുയർത്തിയാവും യാത്ര. ശബരിമല തകർക്കുന്നതിനെതിരായ ബോധവത്കരണവും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ പ്രചരണവും വിഷയമാവും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലകളിൽ യഥാക്രമം കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരാണ് ജാഥ നയിക്കുക.
ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ വിവാദങ്ങളില്ല. നേതൃത്വത്തിനെതിരെ വിമർശനവും ഉണ്ടായിട്ടില്ല. സാദ്ധ്യതാ പട്ടിക മാദ്ധ്യമ സൃഷ്ടിയാണ്. എൻ.ഡി.എ സീറ്റുവിഭജനം ഏകദേശ ധാരണയായി.
ബി.ജെ.പി മുന്നേറ്റം തടയാൻ കോൺഗ്രസ് ആസൂത്രിത കുപ്രചരണം നടത്തുന്നു. പാർട്ടിയെ നിർവീര്യമാക്കാനാണ് സംഘടിത ശ്രമം. രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, സദാനന്ദ ഗൗഡ തുടങ്ങിയ പ്രമുഖർ കേരളത്തിലെത്തും.
പരിപാടികൾ
ഈമാസം 26ന് കമൽ ജ്യോതി എന്ന പേരിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രചാരണം. കേരളത്തിൽ നാലു ലക്ഷം പേർ ജ്യോതി തെളിയിക്കും.
28ന് പ്രധാനമന്ത്രി ഒരു കോടി ആളുകളുമായി നേരിട്ട് സംവദിക്കുന്ന സംഘടൻ സംവാദ് പരിപാടിക്ക് കേരളത്തിൽ 250 കേന്ദ്രങ്ങൾ തയ്യാറാക്കും.
മാർച്ച് രണ്ടിന് യുവമോർച്ച 15,000 ബൂത്തുകലിൽ ബൈക്ക് റാലി നടത്തും.