regulator
പുനർ നിർമ്മാണം നടക്കുന്ന മൂലത്തറ റഗുലേറ്റർ

ചിറ്റൂർ: മൂലത്തറ റെഗുലേറ്ററിന്റെ പുനർനിർമാണം പൂർത്തിയാകുന്നു. നിലവിൽ 80 ശതമാനം സിവിൽവർക്കുകളും 35 ശതമാനം മെക്കാനിക്കൽ ജോലികളും പൂർത്തിയായി. വലതുകര കനാൽ സംരക്ഷണഭിത്തിയും ഷട്ടറുകൾ ഘടിപ്പിക്കുന്നതിനുള്ള ജോലികളുമാണ് നിലവിൽ പുരോഗമിക്കുന്നത്. ഇടതുകരയിൽ പുതുതായി നിർമ്മിക്കുന്ന നാല് ഷട്ടറുകളുടെ തൂണുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.
ആളിയാറിൽ നിന്നുള്ള അമിത ജലപ്രവാഹത്തെ തുടർന്ന് 2009 നവംബർ എട്ടിനാണ് മൂലത്തറ റെഗുലേറ്റർ തകർന്നത്. പുനർനിർമാണത്തിനായി 2010ൽ അന്നത്തെ സർക്കാർ ഭരണാനുമതി നൽകിയെങ്കിലും സാങ്കേതികാനുമതി കിട്ടാൻ കാലതാമസമുണ്ടായി. പിന്നീട് വന്ന സർക്കാരിന്റെ മെല്ലെപ്പോക്കും പദ്ധതി വൈകാൻ കാരണമായി. റെഗുലേറ്ററിന്റെ ഇരുകരകളിലുമായി 10 മീറ്റർ വീതിയുള്ള ആറ് ഷട്ടറുകൾ പുതുതായി നിർമ്മിക്കും. ഇടതുകര ഭാഗത്ത് നാലും, വതുകര കനാൽഭാഗത്ത് രണ്ടും ഷട്ടറുകളാണ് പുതുതായി നിർമ്മിക്കുക. ജലവിഭവ വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ഡിസൈൻ ആൻഡ് റിസേർച്ച് ബോർഡാണ് (ഐ.ഡി.ആർ.ബി.) രൂപരേഖ തയാറാക്കിയത്.

പുനർ നിർമ്മാണം നടക്കുന്ന മൂലത്തറ റഗുലേറ്റർ