റാന്നി : 24-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ 6 മുതൽ 10 വരെ മാടമൺ പമ്പാ മണൽപ്പുറത്ത് നടക്കുമെന്ന് എസ്.എൻ.ഡി.പിയോഗം റാന്നി യൂണിയൻ കൺവീനർ കെ.പത്മകുമാർ, യൂണിയൻ ചെയർമാൻ പി.ആർ. അജയകുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം വി.ജി.കിഷോർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
6ന് വൈകിട്ട് 3ന് ശിവഗിരിമഠം ശ്രീനാരായണ ധർമ്മ സംഘം ട്രഷറർ ശാരദാനന്ദ സ്വാമി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. റാന്നി യൂണിയൻ ചെയർമാൻ പി.ആർ അജയകുമാർ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ കൺവീനർ കെ.പത്മകുമാർ ആമുഖ പ്രസംഗം നടത്തും. എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമം, 7ന് ഭാഗവതപാരായണം, 8ന് പ്രാർത്ഥന, 9ന് ഗുരുപുഷ്പാഞ്ജലി, 9.30ന് സമൂഹപ്രാർത്ഥന, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 5ന് ഗുരുപുഷ്പഞ്ജലി, ദീപാരാധന, 6.30ന് പ്രാർത്ഥന എന്നിവ നടക്കും. 7ന് രാവിലെ 10ന് തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ കൺവെൻഷൻ സന്ദേശം നല്കും. 10.30ന് യോഗം കൗൺസിലർ ഷീബ ടീച്ചർ പഠനക്ളാസ് നയിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം കെ.ബി മോഹൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ശേഷം അടൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ മണ്ണടി മോഹൻ സന്ദേശം നല്കും. 2ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ.സോമരാജൻ അദ്ധ്യക്ഷത വഹിക്കുന്ന പഠനക്ലാസിൽ നിർമ്മലാ മോഹനൻ പങ്കെടുക്കും.
8ന് രാവിലെ 10ന് ചിറയിൽകീഴ് സ്വാമിജി ആശുപത്രിയിലെ ഡോ.ബി. സീരപാണി നയിക്കുന്ന പഠനക്ലാസിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം പി.എൻ.ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞുള്ള ക്ലാസ് വൈക്കം മുരളി നയിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം പ്രദീപ് കുമാർ കിഴക്കേവിളയിൽ അദ്ധ്യക്ഷനായിരിക്കും. 9ന് രാവിലെ 10ന് പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി സന്ദേശം നല്കും. 10.30ന് ഡോ. എം.എം.ബഷീർ പഠനക്ളാസ് നയിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഒ.എൻ.മോഹനൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് മണിയമ്മ ചെല്ലക്കാടിന്റെ കഥാപ്രസംഗം, 2ന് ശ്രീനാരായണ ദാർശനിക സമ്മേളനം കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിശിഷ്ടാതിഥിയായിരിക്കും. അടൂർ പ്രകാശ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീതാ വിശ്വനാഥൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ, കേരള കൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർമാരായ സി.എൻ.വിക്രമൻ, എസ്. രവീന്ദ്രൻ എഴുമറ്റൂർ, ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് പി.എൻ മധുസൂദനൻ, കേന്ദ്രസമിതിയംഗം വി.ജി.വിശ്വനാഥൻ, റാന്നി യൂണിയൻ കൺവീനർ കെ.പത്മകുമാർ, യൂണിയൻ അഡ്മിനിസട്രേറ്റീവ് കമ്മിറ്റി അംഗം വി.ജി. കിഷോർ എന്നിവർ സംസാരിക്കും.
10ന് രാവിലെ 10ന് കോ-ഓർഡിനേറ്റർ എം.എസ്.ബിജുകുമാർ കൺവെൻഷൻ സന്ദേശം നല്കും. പഠനക്ളാസ് യോഗം കൗൺസിലർ പി.ടി. മൻമഥൻ നയിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം പി.കെ ലളിതമ്മ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജു വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.