പത്തനംതിട്ട : രാജ്യ പുരോഗതിക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ പോയി തൊഴിൽ ചെയ്യുന്നവർക്ക് പ്രവാസി ക്ഷേമ ആനുകൂല്യങ്ങൾ നൽകണമെന്ന് കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്.വിജയൻ അഭിപ്രായപ്പെട്ടു. ഏനാത്ത് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജേഷ് അദ്ധ്യക്ഷനായിരുന്നു. സരസ്വതി ഗോപി ക്ഷേമനിധി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. അഡ്വ. താജുദ്ദീൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി. അഡ്വ.കെ.എസ്. രാജീവ് പ്രവാസി ബോധവത്കരണ ക്ലാസ്സെടുത്തു. സാന്ത്വന സഹായ പദ്ധതിയുടെ ഉദ്ഘാടനം റവ. ഫാദർ എബ്രഹാം പണിക്കർ നിർവഹിച്ചു. ചികിത്സാ ധനസഹായ വിതരണപദ്ധതി ഉദ്ഘാടനം പെരുങ്കുളം സുരേഷ് നിർവഹിച്ചു. യോഗത്തിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ബേബി വർഗീസ്, വ്യാപാരി വ്യവസായി പ്രസിഡന്റ് ബി. അംബുജാക്ഷൻ, ഡോ.ജി.കെ. കുഞ്ചാണ്ടിച്ചൻ, കുരീപ്പുഴ ഷാനവാസ്, അഞ്ചൽ വേണുഗോപാൽ, കുളക്കട ജോർജ്ജ് ജോൺ, ലിസി ജോൺ എന്നിവർ പ്രസംഗിച്ചു.