youth-con

പത്തനംതിട്ട: ഗോഡ്‌സെ അനുയായികൾ ഗാന്ധി ചിത്രത്തിൽ നിറയൊഴിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ഘാതകൻ ഗോഡ്സയെ പ്രതിഷേധാത്മകമായി തൂക്കിലേറ്റി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.
പാർലമെന്റ് പ്രസിഡന്റ് റോബിൻ പരുമല അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഖിൽ അയൂർ, സിദ്ദിഖ് എം.എ, അഫ്സൽ വി ഷേയ്ഖ്, തഥാഗദ് മെഴുവേലി, ഷാഫിക്ക് ആനപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.