കലഞ്ഞൂർ: ഗവ. ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ആർ. മുരളീധരൻ നായരുടെ യാത്രയയപ്പു സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.ബി.രാജീവ് കുമാർ അദ്ധ്യക്ഷനായിരുന്നു. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ജൈവവൈവിദ്ധ്യ പാർക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാറും ബ്ലോക്ക് പഞ്ചായത്ത് ധനസഹായത്താൽ പണി കഴിപ്പിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം ബ്ലോക്ക് അംഗം സൗദാ രാജനും നിർവഹിച്ചു. സംസ്ഥാനതല നേട്ടം കൈവരിച്ച വിദ്യാർത്ഥികളേയും അധ്യാപകരെയും ബ്ലോക്ക് അംഗംവി.ടി. അജോമോൻ ആദരിച്ചു. പിന്നണി ഗായകൻ മത്തായി സുനിൽ കലാമേള ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം രമാ സുരേഷ്, പി.ടി.എ പ്രസിഡന്റ് കലഞ്ഞൂർ ശ്രീകുമാർ, എൻ.എസ്.രാജേന്ദ്രകുമാർ, ആർ.സുരേന്ദ്രൻ നായർ, ആർ.കൃഷ്ണൻ പോറ്റി, തോമസ് തുണ്ടിയത്ത്, അനിൽ, എസ്.രാജേഷ്, പ്രിൻസിപ്പൽ ആർ. മുരളീധരൻ നായർ, ഡോ.രേഷ്മ ആർ.നാഥ്, ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.