youth-congress-prathished
തെങ്ങമം പള്ളിക്കൽ ഭാഗങ്ങളിലേക്കുള്ള കെഎസ് ആർടി സി ബസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധസമരം കെ പി സി സി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനംചെയ്യുന്നു.

അടൂർ:കെ .എസ്. ആർ ടി. സി അടൂർ ഡിപ്പോയിൽ നിന്നും തെങ്ങമത്തേക്കും പള്ളിക്കലേക്കുമുള്ള സർവീസുകൾ നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പള്ളിക്കൽ മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ ജെ.ടി.ഒ ഓഫീസ് ഉപരോധിച്ചു. തെങ്ങമത്തേക്കുള്ള നാല് സർവീസുകളും പള്ളിക്കലേക്കുള്ള ഒരു സർവീസുമാണ് മൂന്ന് മാസമായി നിറുത്തലാക്കിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ സർവീസുകൾ പുനരാരംഭിക്കാമെന്ന് ജെ.ടി. ഒ ഉറപ്പ് നൽകിയതിനെതുടർന്ന് സമരം അവസാനിപ്പിച്ചു. കെ പി സി സി അംഗം തോപ്പിൽഗോപകുമാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വിമൽകൈതക്കൽ അദ്ധ്യക്ഷതവഹിച്ചു.ഏഴംകുളംഅജു, മണ്ണടിപരമേശ്വരൻ,രാഹുൽ മാങ്കൂട്ടത്തിൽ,വാഴുവേലിൽ രാധാകൃഷ്ണൻ, ആർ അശോകൻ, സുധാകുറുപ്പ്, രതീഷ് സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.