തിരുവല്ല: എസ്.എൻ.ഡി.പി യോഗം 1153ാം നെടുമ്പ്രം ശാഖയുടെ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും
തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ശിവൻ മടക്കൽ വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് സജി ഗുരുകൃപ സ്വാഗതവും അനിൽ ചൈത്രം നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി സജി ഗുരുകൃപ (പ്രസിഡന്റ്), അനിൽ ചക്രപാണി ചൈത്രം (വൈസ് പ്രസിഡന്റ്), ശിവൻ മടക്കൽ (സെക്രട്ടറി), ജയപ്രകാശ് ഐശ്വര്യ (യൂണിയൻ കമ്മിറ്റി അംഗം), ഷാജി പാട്ടപ്പറമ്പിൽ, ബിജു ആഴാത്തേരിൽ, രാജു മിഠാവേലി, അരവിന്ദാക്ഷൻ ആഴാത്തേരിൽ, ശരത്ത് ഷാജി ചെഞ്ചേരിപറമ്പിൽ, മോഹൻ മനുവിലാസം, ദിപേഷ് പുവക്കര (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ). രാധമ്മ അശോകൻ തൈപറമ്പിൽ, ആശ സുരേഷ് ഇട്ടിയിക്കൽ, ശ്രീജേഷ് ശിവദാസ് ശിവാലയം (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.