മല്ലപ്പള്ളി: കല്ലൂപ്പാറ ഓർത്തഡോക്സ് സിറിയൻ കൺവെൻഷൻ മണിമലയാറ്റിലെ കോയിത്തോട്ട് മണൽപുറത്ത് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ.കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാന്നോൻ മാർ ക്രിസ്സോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. റവ.ഡോ.സജു മാത്യു മുഖ്യസന്ദേശം നൽകി. കുട്ടികളുടെ റാലിയിൽ എം.ജി.എം. സണ്ടേസ്കൂൾ കല്ലൂപ്പാറ, സെന്റ് ജോർജ് കടമാൻകുളം, സെന്റ് തോമസ് സണ്ടേസ്ക്കൂൾ എം നോർത്ത് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫാ.കോശി ഫിലിപ്പ്, ഫാ.ഫിലിപ്പ് എൻ. ചെറിയാൻ, ഫാ.ജോൺ ചാക്കോ, ഫാ.ചെറിയാൻ ജേക്കബ്, ഫാ.ജോജി കെ. ജോയി എന്നിവർ പ്രസംഗിച്ചു.