തുമ്പമൺ: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രോഗികൾക്കായി തുമ്പമൺ പ്രവാസി അസോസിയേഷൻ (തുമ്പക്കുടം) ബഹറിൻ ചാപ്റ്റർ ഒരുക്കിയ കുടിവെള്ള വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രേഖാ അനിൽ അദ്ധ്യക്ഷത വഹിച്ചു, പ്രവാസി അസോസിയേഷൻ മെമ്പർ ജോജി ജോണിനെ ബ്ലോക്ക് മെമ്പർ രഘു പെരുംപുളിക്കൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് ടി. വർഗീസ്, വിലാസിനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മധു, എം.ടി.തോമസ്, രാജേഷ്കുമാർ, മെഡിക്കൽ ഓഫീസർ ഡോ.ശ്രീലേഖ, മോനി ബാബു, റോസമ്മ വർഗീസ്, ഉമ്മൻ ചക്കാലയിൽ, ജോജി ജോൺ, ജോർജ് മാത്യു, പി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.