aby-mallappally
ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട തോമസ് മാത്യു (എബിസാർ)

മല്ലപ്പള്ളി ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ് (എം)ലെ തോമസ് മാത്യു (എബിസാർ) വിനെ തിരഞ്ഞെടുത്തു 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് ധാരണപ്രകാരം ലിയാഖത്ത് അലിക്കുഞ്ഞ് റാവുത്തർ രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. തോമസ് മാത്യുവിന് 6 വോട്ടും എതിർസ്ഥാനാർത്ഥിയായിരുന്ന എൽ.ഡി.എഫിലെ ജോളി വറുഗീസിന് മൂന്ന് വോട്ടും ലഭിച്ചു. 2 ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കേരള കോൺഗ്രസിലെ മറ്റൊരു അംഗം ജോസഫ് വറുഗീസ് (സിബി) എൽ.ഡി.എഫ് സ്വതന്ത്ര അംഗം സി.സി. പ്രേംസി എന്നിവരുടെ വോട്ടുകൾ അസാധുവായി. പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ വരണാധികാരിയായിരുന്നു. തോമസ് മാത്യു മൂന്നാം തവണയാണ് ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകുന്നത്. 25 വർഷമായി ആനിക്കാട് ഗ്രാമപഞ്ചായത്ത് അംഗമാണ്. ആനിക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീനിലകളിലും പ്രവർത്തിക്കുന്നു. മല്ലപ്പള്ളി സെൻട്രൽ പ്രൈവറ്റ് ഐ.ടി.ഐ പ്രിൻസിപ്പലായ തോമസ് മാത്യു ആനിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് നല്ലൂർപടവിനെയാണ് പ്രതിനിധീകരിക്കുന്നത്. ആനിക്കാട് പാറോലിക്കൽ കുടുംബാംഗമാണ്.