പന്തളം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ രേഖാ അനിലിനെ തെരഞ്ഞെടുത്തു. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ എം.കെ.ശ്യാമളാകുമാരിയേക്കാൾ ഒരു വോട്ട് കൂടുതൽ നേടാനായി. പതിമൂന്നംഗ കമ്മിറ്റിയിൽ രേഖാ അനിലിന് എഴും ശ്യാമളാ കുമാരിക്ക് ആറും വോട്ടും ലഭിച്ചു. എൽ.ഡി.എഫിലെ പി.കെ.തങ്കമ്മ, രേഖാ അനിലിന്റെ പേര് നിർദ്ദേശിച്ചു. പി.ബി.സതീഷ് കുമാർ പിൻതാങ്ങി. എം.കെ.ശ്യാമളാകുമാരിയുടെ പേര് യു.ഡി.എഫിലെ തോമസ്. ടി. വർഗീസ് നിർദ്ദേശിച്ചു. രാധാമണി പിൻതാങ്ങി. സഹകരണവകുപ്പ് ജില്ലാ ജോ. രജിസ്ട്രാർ ജോസ് ഏബ്രഹാം ആയിരുന്നു വരണാധികാരി. പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ പി.കെ.തങ്കമ്മ എൽ.ഡി.എഫ് ധാരണപ്രകാരം സി.പി.ഐക്ക് അദ്ധ്യക്ഷ സ്ഥാനം നൽകുന്നതിന് രാജിവച്ചതിനെതുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ പൊങ്ങലടി ഡിവിഷനിൽ നിന്ന്മുള്ള അംഗമാണ് രേഖാ അനിൽ. സി.പി.ഐ അടൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്.