തിരുവല്ല: എസ്.ബി.ഐ മാർക്കറ്റ് റോഡ് ബ്രാഞ്ചിൽ അക്കൗണ്ടുള്ള വീട്ടമ്മയുടെ പണം കൊൽക്കത്തയിലെ എ.ടി.എം വഴി വ്യാജ കാർഡിട്ട് തട്ടിയെടുത്തു. ചവറ ഇടപ്പള്ളിക്കോട്ട വല്ലൂർ വീട്ടിൽ വി.എസ്. സരിതയുടെ ഇരുപതിനായിരം രൂപയാണ് നഷ്ടമായത്. ശനിയാഴ്ച രാത്രിയാണ് പണം പിൻവലിച്ചതായുള്ള സന്ദേശം ഫോണിൽ ലഭിച്ചത്. മലപ്പുറം താലൂക്ക് ഓഫീസ് ജീവനക്കാരിയായ സരിത തിങ്കളാഴ്ച നേരിട്ടെത്തി ബാങ്കിലും തിരുവല്ല പൊലീസിലും പരാതി നൽകി. കൊൽക്കത്തയിലെ എ.ടി.എമ്മിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് ബാങ്ക് മാനേജർ പറഞ്ഞു.