നാരങ്ങാനം: കട്ടിലിൽ കിടന്ന് ഓർമ്മ പോലുമില്ലാത്ത കടമ്മനിട്ട മാളികുന്നത്ത് പുത്തൻവീട്ടിൽ ജാനകിയമ്മയ്ക്ക് [76] പഞ്ചായത്തിൽ നിന്ന് കിട്ടിയ കട്ടിൽ കള്ളൻ കൊണ്ടുപോയി. ജനകീയാസൂത്രണ പദ്ധതി പ്രകാരം നാരങ്ങാനം പഞ്ചായത്തിൽ നിന്നാണ് ഇന്നലെ കട്ടിൽ ലഭിച്ചത്. വണ്ടി വിളിക്കാനായി വൃദ്ധ പോയ തക്കംനോക്കി കള്ളൻ കട്ടിലുമായി കടക്കുകയായിരുന്നു. പഞ്ചായത്ത് രേഖകളിൽ ഒപ്പിട്ട് കൈപ്പറ്റിയ കട്ടിൽ മാറ്റിവച്ച ശേഷം ഒന്നര കിലോമീറ്റർ അകലെയുള്ള ബന്ധുവിന്റെ വണ്ടി വിളിക്കാനായി നടന്നു പോകുകയായിരുന്നു. കട്ടിൽ നഷ്ടമായതറിഞ്ഞ് വൃദ്ധ ആലുങ്കൽ ജംഗ്ഷനിലെ പൈൻ മരത്തിന്റെ ചുവട്ടിൽ ഇരുന്ന് കരയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. പഞ്ചായത്തിൽ നിന്ന് ഉടൻ പൊലീസിൽ വിവരം അറിയിച്ചു. സംരക്ഷണത്തിന് ആരുമില്ലാത്ത ഈ വൃദ്ധ മറ്റുള്ളവരിൽ നിന്ന് കിട്ടുന്ന സഹായങ്ങൾ കൊണ്ടാണ് ജീവിക്കുന്നത്. മരിച്ചു പോയ മകന്റെ പന്ത്രണ്ടും പത്തും വയസുള്ള രണ്ടു പെൺകുട്ടികളുടെ സംരക്ഷണവും ജാനകിയമ്മയ്ക്കാണ്. കുട്ടികളുടെ അമ്മ ഇവരെ ഉപേക്ഷിച്ച് പോയതാണ്. ആറന്മുള പൊലീസ് അന്വേഷണം തുടങ്ങി.