kodi

തിരുവല്ല: എസ്.എൻ.ഡി.പിയോഗം ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിലെ പാദുകപൂജാ മഹോത്സവം കൊടിയേറി.തന്ത്രി ടി.കെ.ചന്ദ്രശേഖരൻ തന്ത്രി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് വിശേഷാൽ ഗുരുപൂജയും പ്രസാദ വിതരണവും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 9ന് ഗുരുഭാഗവത പാരായണം, ഒന്നിന് ഗുരുപൂജാ പ്രസാദവിതരണം, വൈകിട്ട് 7.35ന് ഗുരുദേവ ചരിത്ര ദൃശ്യാവിഷ്‌കാരം, 9ന് രാവിലെ 9ന് ഭാഗവതപാരായണം.ഒന്നിന് ഗുരുപൂജാ പ്രസാദവിതരണം, വൈകിട്ട് 7.35ന് കുട്ടികളുടെ കലാപരിപാടികൾ. 10ന് രാവിലെ 9ന് ഗുരുഭാഗവത പാരായണം, ഒന്നിന് ഗുരുപൂജാ പ്രസാദവിതരണം, രാത്രി 7.35ന് ബാലെ. 11ന് രാവിലെ 7.45ന് പറയ്‌ക്കെഴുന്നെള്ളത്ത് 8.30ന് ശിവപുരാണ പാരായണം രാത്രി 7.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും.12ന് രാവിലെ 7.45ന് പറയ്‌ക്കെഴുന്നെള്ളത്ത്. 9ന് ദേവീഭാഗവത പാരായണം 9.35ന് ബാലെ, 11.30ന് പള്ളിവേട്ട. 13ന് രാവിലെ 8.15ന് നവകം പഞ്ചഗവ്യപൂജ . 9.15ന് ശിവപുരാണപാരായണം 11.30ന് വിശേഷാൽ ഗുരുപൂജ. ഒന്നിന് ആറാട്ട് സദ്യ. നാലിന് ആറാട്ട് പുറപ്പാട്. അഞ്ചിന് സേവ. 7.30ന് നാദസ്വരക്കച്ചേരി, കൊടിയിറക്ക്, രാത്രി പത്തിന് മിമിക്രി മഹാമേള. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.എൻ.മോഹനൻ, വൈസ് പ്രസിഡന്റ് സി.ആർ.വാസുദേവൻ, സെക്രട്ടറി കെ.ശശിധരൻ, യൂണിയൻ കമ്മിറ്റിയംഗം ടി.ഡി.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകുന്നു.