sheeba-teacher

മാടമൺ ശ്രീനാരായണ കൺവെൻഷൻ

റാന്നി: ഗുരുധർമ്മം അറിഞ്ഞു വളർന്നാലെ നല്ല തലമുറയുണ്ടാകുകയുള്ളൂ എന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ ടീച്ചർ പറഞ്ഞു. മാടമൺ ശ്രീനാരായണ കൺവെൻഷനിൽ രണ്ടാം ദിവസത്തെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭഗവത് സാന്നിദ്ധ്യമുള്ളതാണ് സേവനങ്ങൾ. തിന്നാനും കുടിക്കാനും കിടക്കാനും മാത്രമുള്ളതല്ല വീടുകൾ. ഇമ്പമുള്ള കുടുംബങ്ങളിൽ ഭഗവത് സാന്നിദ്ധ്യം വേണം. നല്ല വീട്ടമ്മ വസതികൊണ്ട് ഗുണമുള്ളതാകണമെന്നും അവർ പറഞ്ഞു. റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം കെ.ബി മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയർ കൺവീനർ കെ. പത്മകുമാർ, പി.ആർ.അജയകുമാർ, എം.എസ് ബിജുകുമാർ, പി.കെ ലളിതമ്മ എന്നിവർ സംസാരിച്ചു.

----------------------------------------------------------------------------------------------------

കൺവെൻഷൻ നഗറിൽ ഇന്ന്

രാവിലെ 10ന് പഠന ക്ലാസ് - ഡോ.ബി.സീരപാണി
ഉച്ചക്ക് 2ന് -പഠന ക്ലാസ് പി.ടി മന്മദൻ

----------------------------------------------------------------------------------------------------

മാടമൺ ശ്രീനാരായണ കൺവെൻഷനിൽ രണ്ടാം ദിവസത്തെ യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു