ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ മൗണ്ടനിയറിംഗ് പരിശീലനത്തിനും ചാമ്പ്യൻഷിപ്പിനും ചെങ്ങന്നൂരിൽ തുടക്കമായി. ചെങ്ങന്നൂർ പാണ്ഡവൻപാറയിൽ ആരംഭിച്ച പരിശീലനം എബികുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്‌പോർട്സ് കൗൺസിൽ മെമ്പർ സന്തോഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സുനിൽ കൊപ്പാറേത്ത്, എൻ. ജി ശിവശങ്കർ, ബിനു പൊന്നച്ചൻ, എസ്. കെ ജയകുമാർ, നിഷാന്ത് എസ്, ക്രിസ്റ്റി ജോൺ, ബി. ശ്യാമള കുമാരി എന്നിവർ പ്രസംഗിച്ചു ഐ.എം.എഫിന്റെ പരിശീലകരായ കണ്ണൻ എം, വിനോദ് ജേക്കബ്, സിജോ ജോൺ എന്നിവർ നേതൃത്വം നൽകി.
റോക്ക് ക്ലെെംബിംഗ്, റാപ്പലിംഗ്, ജൂമർ, വാലിക്രോസിംഗ്, ചിമ്മിനി, ബിലേ എന്നീ ഇനങ്ങളിലായാണ് പരിശീലനവും മത്സരവും നടക്കുന്നത്. പത്തനംതിട്ട ചുട്ടിപ്പാറ, കോന്നി കാക്കാത്തിപ്പാറ എന്നിവിടങ്ങളിൽ ഇന്നും നാളെയുമായി പരിശീലനവും ചാമ്പ്യൻഷിപ്പും നടക്കും.