മൈലപ്ര: കൈരളിപുരം വടക്കേതിൽ മാമ്മൻ ബേബി (75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൈലപ്ര തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: അമ്മിണി മൈലപ്ര കുറ്റിയിൽ കുടുംബാംഗം. മക്കൾ: ജോർജ് വർഗീസ് (പ്രിൻസിപ്പൽ, കാർമൽ സെൻട്രൽ സ്കൂൾ, പയ്യനാമൺ കോന്നി), സാലി (ടീച്ചർ, എസ്എച്ച്എച്ച്എസ്എസ്, മൈലപ്ര), സജു (ഷാർജ). മരുമക്കൾ: ബിജി (അത്തിക്കയം), സാബു (തെങ്ങുംകാവ്), ലിഷ (പത്തനംതിട്ട).