saji-cheriyan

പത്തനംതിട്ട: എ.കെ.പി.സി.ടി.എ ജില്ലാ സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.പി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ഹരികുമാർ, ടി.കെ.ജി നായർ, പ്രൊഫ.വിവേക് ജേക്കബ് ഏബ്രഹാം, ഡോ.പി.കെ.കൃഷ്ണദാസ്, പ്രൊഫ വി.എസ്.പ്രവീൺകുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.വി. സുരേഷ്‌കുമാർ, എഫ്.എസ്.ഇ.ടി ജില്ലാ സെക്രട്ടറി എഫിറോസ്, സംസ്ഥാന കമ്മിറ്റി അംഗം ഡോ. എലിസബേത്ത് തോമസ്, ഡോ. റാണി ആർ എന്നിവർ സംസാരിച്ചു. പ്രൊഫ.വിവേക് ജേക്കബ് ഏബ്രഹാം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ഡോ.പി.ഗോപകുമാർ (ജില്ലാ പ്രസിഡന്റ്), കെ. കൃഷ്ണകുമാരി (വൈസ് പ്രസിഡന്റ് ),പ്രൊഫ.വിവേക് ജേക്കബ് ഏബ്രഹാം (സെക്രട്ടറി), മനീഷ് ജേക്കബ് (ജോയിന്റ് സെക്രട്ടറി), ഫെബു ജോർജ് (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ഡോ.ശ്രീലേഖ, പ്രൊഫ.ഫെബു ജോർജ് എന്നിവരെയും ജില്ലാ കമ്മിറ്റി അംഗങ്ങളായി ഡോ. അഭിലാഷ്, ഡോ.പ്രമോദ്, പ്രൊഫ.റെന്നി പി.വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.