orphanage-fest

മല്ലപ്പള്ളി: പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂളിൽ നടന്ന ജില്ലാ ഓർഫനേജ് ഫെസ്റ്റിൽ മല്ലപ്പള്ളി നെല്ലിമൂട് ശാലോം കാരുണ്യ ഭവൻ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാനസിക വെല്ലുവിളി നേരിടുന്ന നൂറിലധികം പുരുഷൻമാരെ പരിചരിക്കുന്ന കാരുണ്യാ ഭവനിൽ നിന്ന് ഇരുപതോളം പേർ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് ട്രോഫിയും മെഡലും സമ്മാനിച്ചു.