believers-convention

തിരുവല്ല: ലോകത്തിന് പ്രകാശമാകാൻ സ്വയം സമർപ്പിക്കാനുള്ള ആഹ്വാനത്തോടെ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നിരണം ഭദ്രാസന കൺവെൻഷൻ സമാപിച്ചു.കഴിഞ്ഞ ഒരാഴ്ചയായി നിരണത്തു നടന്ന വന്ന വചന മാരിയാണ് സഭയുടെ പിതാവും തലവനുമായ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ ആശിർവാദത്തോടെ സമാപിച്ചത്.
വേദപുസ്തകം പോലെ തന്നെ സഭയുടെ പരമ്പര്യങ്ങളും പഠിപ്പീരുകൾക്കും ഏറെ പ്രാധാന്യമാണ് ഉള്ളതെന്ന് സമാപനസന്ദേശത്തിൽ മെത്രാപ്പോലീത്ത സൂചിപ്പിച്ചു. ജീവിതയാത്രയിൽ പരുപരുത്ത യാഥാർത്ഥ്യങ്ങളുമായി ഏറ്റുമുട്ടുമ്പോൾ നമുക്ക് വഴി വിളക്കാകാൻ പൂർവ്വീകർ കാട്ടിയ മാർഗ നിർദ്ദേശം സഹായകരമാകും. സ്വന്തം താല്പര്യങ്ങൾക്കപ്പുറം സഹോദരന്റെ താല്പര്യങ്ങൾക്ക് വില കല്പിക്കാൻ കഴിഞ്ഞാൽ മാത്രമേ ക്രൈസ്തവന് സമൂഹത്തിന്റെ വെളിച്ചം ആകാൻ കഴിയൂ എന്നും യോഹാൻ പ്രഥമൻ പറഞ്ഞു.
കുർബാനയ്ക്ക് ഡോ.സാമുവൽ മാർ തെയോഫിലസ് എപ്പിസ്‌ക്കോപ്പാ മാത്യൂസ് മാർ സിൽവാനിയസ് എപ്പിസ്‌​കോപ്പ, വൈദീക രായ ഷിജു മാത്യ, തോമസ് വർഗീസ്, റജി തമ്പാൻ . ലിബിഷ് ഇ ജോർജ് എന്നിവർ നേതൃത്വം നൽകി.
മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ സമാപന സന്ദേശവും ആശീർവാദവും നൽകി.