maramaan
മാരാമൺ കൺവെൻഷന്റെ നൂറ്റി ഇരുപത്തിനാലാം മഹായോഗം .ഡോ .ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന് മാർത്തോമ്മാ സഭ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. മാരാമൺ കൺവെൻഷന്റെ നൂറ്റി ഇരുപത്തിനാലാം മഹായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം വന്നപ്പോൾ മനുഷ്യർ മനുഷ്യത്വം ഉള്ളവരായിരുന്നു .എന്നാൽ കഴിഞ്ഞ കുറെ നാളായി വിഭാഗീയത വർദ്ധിച്ചിരിക്കുന്നു. പ്രളയ സമയം ഉണ്ടായിരുന്ന മാനവികത നഷ്ടപ്പെടുത്തി ഇപ്പോൾ ഉണ്ടാക്കുന്ന ധ്രുവീകരണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ളതാണ്.

പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്റെ ഫലമാണ് പ്രളയമെന്നും അദ്ദേഹം പറഞ്ഞു.
മാർത്തോമ്മാ സുവിശേഷ സംഘം പ്രസിഡന്റ് ഡോ. യുയാകിം മാർ കൂറിലോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, എം.പിമാരായ ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ പി.സി. ജോർജ്, മാത്യു ടി. തോമസ്, വീണാ ജോർജ്, സജി ചെറിയാൻ, കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മുൻ എം.പിമാരായ തമ്പാൻ തോമസ്, കെ. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എമാരായ കെ. ശിവദാസൻ നായർ, ജോസഫ് എം. പുതുശേരി, മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, വൈ.എം.സി.എ അഖിലേന്ത്യ ചെയർമാൻ ജെ.ബി. കോശി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. കൃഷ്ണകുമാർ, പി.എസ്‌.സി മെമ്പർ ജിനു സഖറിയ ഉമ്മൻ, കെ.സി.സി പ്രസിഡന്റ് ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, സിറിൽ മാർ ബസേലിയോസ്, മാർ അത്താനാസിയോസ് യോഹാൻ, മാർത്തോമ്മാ സഭയിലെ ഗീവർഗീസ് മാർ തിയഡോഷ്യസ്, ഐസക് മാർ പീലക്‌സിനോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, എബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, തോമസ് മാർ തീത്തോസ്,ഡോ. ആഗ്നസ് റജീന മ്യൂറൽ ആബം എന്നിവർ പങ്കെടുത്തു.

മാർ ക്രിസോസ്റ്റം എത്തിയില്ല

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ ഇത്തവണ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലാണ് കൺവെൻഷൻ ആരംഭിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിസോസ്റ്റത്തിന്റെ നേതൃത്വത്തിലുള്ള പ്രാർത്ഥനാ യോഗത്തോടെയാണ് കൺവെൻഷന് തുടക്കം കുറിച്ചിരുന്നത്.