വാര്യാപുരം: ഇലന്തൂർ പഞ്ചായത്തിലെ ആദ്യ നോമിനേറ്റഡ് മെമ്പറായിരുന്ന ഒരിക്കൊമ്പിൽ ഒ.സി. കേശവൻ (94) നിര്യാതനായി. ഇലന്തൂരിലെ ഗാന്ധിയനായിരുന്ന കെ. കുമാർജി പ്രസിഡന്റായിരിക്കെ ഇദ്ദേഹം പഞ്ചായത്തിലെ നോമിനേറ്റഡ് മെമ്പറായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 11മുതൽ 12വരെ പഞ്ചായത്തിൽ പൊതു ദർശനത്തിനു വയ്ക്കുന്നതും 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ പൊതീപ്പാട് മുണ്ടയ്ക്കൽ ചാങ്ങോലിക്കൽ കുടുംബാംഗം കുഞ്ഞിപ്പെണ്ണ്. മക്കൾ: കെ. വാസുദേവൻ, ഒ. കെ. ലീലാമ്മ, ഒ. കെ. രവീന്ദ്രൻ, ഒ. കെ. മോഹൻദാസ് (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്). മരുമക്കൾ: എ. കെ. രാധാമണി, എൻ. സി. സോമനാഥൻ (കുന്നന്താനം), ലത രവീന്ദ്രൻ (സ്റ്റാഫ് തിരുവനന്തപുരം മെഡിക്കൽ കോളേജ്), ബുധ മോഹൻദാസ്.