തിരുവല്ല: റിട്ട. കോളേജ് അദ്ധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവല്ല കാവുംഭാഗം വെൻമേലിൽ ജോസ് തോമസ് (62) ആണ് മരിച്ചത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട് . എറണാകുളം മഹാ​രാജാസ്, മൂന്നാർ ഗവ. കോളേ​ജ്, തലശ്ശേ​രി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഭാര്യ അലക്‌സിയുടെ മരണശേഷം തനിച്ചായിരുന്നു . മക്കൾ: ബോധി, സുധി. മരുമകൻ മരിയൻ ജേക്കബ്.