കോഴഞ്ചേരി: സെന്റ് തോമസ് കോളേജ് മലയാള ബിരുദാനന്തര ബിരുദ വിഭാഗം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭാഷാ – സാഹിത്യം – മാദ്ധ്യമം – സംഗീതം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ദ്വിദിന സെമിനാർ നടത്തി. കോളജ് പ്രിൻസിപ്പൽ പ്രൊഫ. കെ.സി.സക്കറിയ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.സാറാമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
'മലയാള ചെറുകഥയിലെ നൂതന പ്രവണതകൾ' എന്ന വിഷയത്തിൽ കഥാകൃത്ത് ജേക്കബ് ഏബ്രഹാം, 'മലയാള കവിത നടന്ന വഴികൾ' എന്ന വിഷയത്തിൽ നിരൂപകൻ ഡോ.എസ്.എസ്. ശ്രീകുമാർ, 'മാദ്ധ്യമ പ്രവർത്തനത്തിന്റെ പുതിയ കാലം' എന്ന വിഷയത്തിൽ 'ദി വീക്ക്' ഡെപ്യൂട്ടി എഡിറ്റർ മാത്യു ടി. ജോർജ്, 'മാപ്പിളപ്പാട്ടുകളും
മാർഗം കളിപ്പാട്ടുകളും കേരളീയ സംഗീതത്തിന്റെ വേറിട്ട ധാരകൾ' എന്ന വിഷയത്തിൽ ഫാ.സേവേറിയോസ് എം. തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.സ്‌നേഹാ ജോർജ് പച്ചയിൽ, ഡോ.ജെയ്‌സൺ ജോസ്, പ്രൊഫ. ലിബൂസ് ജേക്കബ് ഏബ്രഹാം, ഡോ. നിബുലാൽ വെട്ടൂർ, പ്രൊഫ. കെ.ആർ. അനൂപ്, പ്രൊഫ. ഒ.വി. ഷൈനി, അജയ് ബോസ്, പി.എം.പാർവതി, അജീഷ് തമ്പി, ആദ്യാരാജൻ എന്നിവർ പ്രസംഗിച്ചു.