cpi

പത്തനംതിട്ട: എൽ.ഡി.എഫ് സർക്കാർ അനുവദിച്ച 50 കോടിയുടെ രാജ്യാന്തര സ്റ്റേഡിയം അവഗണിക്കുന്ന പത്തനംതിട്ട നഗരസഭ ഭരണനേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ നേതൃത്വത്തിൽ ഇന്നലെ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. രാവിലെ 10ന് അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരസഭാ കവാടത്തിനു മുമ്പിൽ സി.പി.ഐ ജില്ലാ എക്‌സി.അംഗം അടൂർ സേതു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.കെ സജി അദ്ധ്യക്ഷവഹിച്ചു. നഗരസഭാ കവാടത്തിലേക്ക് മുദ്രാവക്യം വിളിച്ചെത്തിയ പ്രവർത്തകരെ പൊലീസ് തളളി നീക്കിയത് ചെറിയ സംഘർഷത്തിന് കാരണമായി. മണ്ഡലം അസി.സെക്രട്ടറി അബ്ദുൽ ഷുക്കൂർ, കെ.ജയകുമാർ ,അജിത്ത് കറുന്താർ, കുമാർ അഴൂർ, ബി.ഹരിദാസ്, സുഹാസ് എം. ഹനീഫ് , മനോജ് വട്ടക്കാവ് ,ബിജു അലുംകുറ്റി, കൗൺസിലർ ശുഭ കുമാർ എന്നിവർ സംസാരിച്ചു.